
ദില്ലിയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. വിവേക് രഘുവന്‍ഷി എന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈന്യം, ഡി ആര് ഡി ഒ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി വിദേശ ഏജന്‍സിക്ക് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. സിബിഐ ഇത് സംബന്ധിച്ച് 12 ഇടങ്ങളില്‍ പരിശോധന നടത്തി.






