
തന്നെയും മകനെയും മകളെയും ഇളയമകനെയും തന്റെ സഹോദരിയെയും താരതമ്യം ചെയ്യുമ്പോള്‍ ഭാര്യ ഗൗരി ഖാനാണ് തന്റെ വീട്ടില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള വ്യക്തിയെന്ന് ഷാറൂഖ് ഖാന്. ഗൗരിയുടെ പുതിയ പുസ്തകമായ 'മൈ ലൈഫ് ഇന്‍ എ ഡിസൈന്‍' പ്രകാശനത്തോടനുബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് ഷാറൂഖ് ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും ഒന്നിച്ച് ഇരുന്നാണ് അത്താഴം കഴിയ്ക്കുന്നത്. ആ സമയം അന്നത്തെ ദിവസത്തെ കുറിച്ച് എല്ലാവരും പരസ്പരം സംസാരിക്കും ഷാറൂഖ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ഗൗരി ഖാന്റെ പ്രതികരണം മറിച്ചാണ്. പിതാവ് ഷാറൂഖ് ഖാനേക്കാള്‍ തിരക്കാണ് മകന് ആര്യന് ഖാനെന്നാണ് അവര്‍ പറയുന്നത്. ഷാറൂഖിന്റെ ഡേറ്റ് കിട്ടാന്‍ വളരെ എളുപ്പമാണെന്നും എന്നാല്‍ ആര്യന്റേത് കുറച്ച് ബുദ്ധിമുട്ടാണെന്നും ഗൗരി പറഞ്ഞു. ഗൗരിയുടെ പുതിയ പുസ്തകത്തില്‍ ഷാറൂഖ് ഖാന്റെ പുതിയ കുടുംബ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ഷാറൂഖിനേക്കാള്‍ തിരക്കാണ് ആര്യന്. ഷാറൂഖിന് ഡേറ്റ് കിട്ടാന്‍ എളുപ്പമായിരുന്നു. പക്ഷെ ആര്യന്റേത് വളരെ പ്രയാസമായിരുന്നു, ആ ഡേറ്റിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നു. ആര്യന് ഇപ്പോള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു വെബ് സീരിസിന്റെ പണിപ്പുരയിലാണ്. ആ പ്രൊജക്ടുമായി ബന്ധപ്പെട്ട തിരക്കിലാണ്.', ഗൗരി പറഞ്ഞു.






