
മലയാളിയായ മുതിര്‍ന്ന അഭിഭാഷകന് കെ വി വിശ്വനാഥിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി കെ മിശ്രയെയും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജഡ്ജിമാരായ ദിനേശ് മഹേശ്വരി, എം ആര് ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ശുപാര്‍ശ. നിലവില്‍ സുപ്രീംകോടതിയില്‍ 32 ജഡ്ജിമാരാണുള്ളത്. 34 ആണ് അനുവദനീയമായ അംഗബലം.






