ന്യൂഡല്‍ഹി: വായു മലിനീകരണം കുറയ്ക്കുന്നതിനായി വമ്പന്‍ പദ്ധതികളുമായ ഡല്‍ഹി സര്‍ക്കാര്‍. വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ബസ് ചാര്‍ജ്ജ് ഇപ്പോള്‍ സര്‍ക്കാര്‍ വെട്ടി കുറച്ചിരിക്കുകയാണ്.
എസി ബസുകള്‍ക്ക് കുറഞ്ഞ ചാര്‍ജ്ജ് 20 രൂപയില്‍ നിന്നും 10 രൂപയായും നോണ്‍ എസി ബസുകള്‍ക്ക് 10ത്തില്‍ നിന്നും അഞ്ച് രൂപയുമായാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സത്യേന്ദര്‍ ജെയിന് അഭിപ്രായപ്പെട്ടു. ബസ് യാത്ര ശീലമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി ഒന്ന് മുതല്‍ 31 വരെയാണ് ഈ തീരുമാനം നിലനില്ക്കുക. 40-50 രൂപ വരെയുള്ള പാസുകള്‍ക്ക് ഇനി 20ല്‍ എത്തിക്കുമെന്നാണ് കരുതുന്നത്.
മുടല്‍ മഞ്ഞും തുടര്‍ന്നുണ്ടായ കനത്ത വായു മലിനീകരണത്തിന് പരിഹാരം എന്ന നിലയിലാണ് ഇത്തരമൊരു ആശയം മുന്നോട്ട് വയ്ക്കുന്നതെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഇതോടെ കാറുകളും ഇരുചക്രവാഹനങ്ങളുമടക്കം നിരവധി വാഹനങ്ങള്‍ റോഡില്‍ നിന്നും കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ഡല്‍ഹി സര്‍ക്കാരിന്റെ 4,500 ബസുകളാണ് നിരത്തിലുള്ളത്. പ്രതീക്ഷിക്കുന്ന പോലെ സംഭവിച്ചാല്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് 2.254 കോടിയില്‍ നിന്നും 2.50 കോടി രൂപ ദിവസവും വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.




