
വിര്‍ച്ച്വല്‍ റിയാലിറ്റി പ്ലെയേഴ്സ് അധവ വി ആര് പ്ലെയേഴ്സ് ഇന്ന് ടെക്ക് ലോകത്ത് ഏറ്റവും കച്ചവടമുള്ള ഉത്പന്നമാണ്. എല്ലാ പ്രമുഖ കമ്പനികളും ഇത്തരം ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചൈനീസ് ടെക്ക് കമ്പനിയായ ഷവോമിയും കടക്കുന്നു.

കുറഞ്ഞവിലയിലാണ് കമ്പനി ഇത് പുറത്തിറക്കുന്നത്. 999 രൂപയാണ് കമ്പനി ഉത്പന്നത്തിനിട്ടിരിക്കുന്ന വില. ഇന്നലെ മുതല്‍ ഇത് വിപണിയില്‍ ലഭിച്ചു തുടങ്ങി. 360 ഡിഗ്രി യുട്യൂബ് വീഡിയോ കാണുന്നതിനാണ് ഇത് സഹായിക്കുക. ഇത്തരത്തിലുള്ള രണ്ട് ടീസറുകള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ആദ്യത്തേത് ഒരു കടലിലൂടെ നീന്തുന്നതും രണ്ടാമത്തേത് രാഷ്ട്രപതി ഭവന്റെ ദൃശ്യവുമാണ് പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ബാഹുബലി രണ്ടിന്റെ ചിത്രീകരണ വിശേഷങ്ങള്‍ വിര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെയാണ് പങ്കുവച്ചിരുന്നത്.







Comments