
പുതിയ എക്സ്റ്റര്‍ CUV -യിലൂടെ ഹ്യുണ്ടായി സേഫ്റ്റിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കും കംഫര്‍ട്ടിനും മുന്‍ഗണന നല്കുന്ന വിപുലമായ സേഫ്റ്റി ഫീച്ചറുകളാണ് എക്സ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ റോഡുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു കോംപാക്റ്റ് അര്‍ബന്‍ വെഹിക്കിള്‍ (CUV) ആണ് ഹ്യുണ്ടായി എക്സ്റ്റര്‍ എന്ന മോഡല്‍. സ്റ്റൈല്‍, പ്രായോഗികത/ പ്രാക്ടിക്കാലിറ്റി, വിട്ടുവീഴ്ചയില്ലാത്ത സേഫ്റ്റി എന്നിവ സമന്വയിപ്പിക്കുന്നു. ഹ്യുണ്ടായി എക്സ്റ്റര്‍, അതിന്റെ ഒതുക്കമുള്ള രൂപവും വിശാലമായ ഇന്റീരിയറും, എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റിന് തികച്ചും യോജിക്കുന്ന ഒന്നാണ്.
സുരക്ഷയിലോ സുഖസൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെ ഒരു ചെറു കാറില്‍ മികച്ച സൗകര്യം ഇത് വാഗ്ദാനം ചെയ്യുന്നു. ഡ്രൈവര്‍, പാസഞ്ചര്‍, കര്ട്ടന്, സൈഡ് എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ ആറ് എയര്‍ബാഗുകളാണ് എക്സ്റ്റര്‍ CUV -ല്‍ വരുന്നത്. ഈ സമഗ്ര എയര്‍ബാഗ് സിസ്റ്റം ഒരു കൊളീഷന്‍ ഉണ്ടായാല്‍ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു. എന്‍ട്രി ട്രിമ്മുകളില്‍ (E & S) എക്ട്രാ സേഫ്റ്റി ഫീച്ചറുകള്‍ ലഭ്യമാക്കാനുള്ള ഓപ്ഷനോടെ എല്ലാ വേരിയന്റുകളിലുമായി 26 സുരക്ഷാ ഫീച്ചറുകള്‍ ഹ്യുണ്ടായി എക്സ്റ്റെറില് സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മനസ്സമാധാനം നല്‍കുന്നതിനും വേണ്ടിയാണ് ഈ ഫീച്ചറുകള്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എക്സ്റ്ററില്‍ ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്) സജ്ജീകരിച്ചിരിക്കുന്നു, ഇത് സ്കിഡ്ഡിംഗ് അല്ലെങ്കില്‍ ട്രാക്ഷന്‍ നഷ്ടപ്പെടുന്നത് എവിടെയാണെന്ന് കണ്ടെത്തി വാഹനത്തിന്റെ സ്റ്റെബിലിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്റ്റിമല്‍ സ്റ്റെബിലിറ്റിയും കണ്ട്രോളും ഉറപ്പാക്കാന്‍ ESC-യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന VSM (വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്) ആണ് മറ്റൊരു ശ്രദ്ധേയമായ സേഫ്റ്റി ഫീച്ചര്‍. VSM വിവിധ വാഹന പാരാമീറ്ററുകള്‍ മോണിറ്റര്‍ ചെയ്ത് കണ്ട്രോള് നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമുള്ളപ്പോള്‍ ഇന്‍വോള്‍വ് ചെയ്യുന്നു. ഡ്രൈവര്‍ ബ്രേക്ക് പെഡല്‍ റിലീസ് ചെയ്യുമ്പോള്‍ കുത്തനെയുള്ള ചരിവുകളില്‍ നിന്ന് കാര്‍ പിന്നോട്ട് നീങ്ങുന്നത് തടയുന്ന ഒരു സവിശേഷതയായ HAC -യും (ഹില്‍ അസിസ്റ്റ് കണ്ട്രോള്) ഹ്യുണ്ടായി എക്സ്റ്ററിനൊപ്പം വരുന്നു. യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും എക്സ്റ്ററില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.
എമര്‍ജന്‍സി ബ്രേക്കിംഗില്‍ വീലുകള്‍ ലോക്ക് ചെയ്യുന്നത് തടയാന്‍ ABS + EBD കാറില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഡ്രൈവറെ സ്റ്റിയറിംഗ് കണ്ട്രോള് നിലനിര്‍ത്താന്‍ അനുവദിക്കുന്നു. കൂടാതെ, എക്സ്റ്ററില്‍ ഒരു ബര്‍ഗ്ലാര്‍ അലാറം സിസ്റ്റം ഹ്യുണ്ടായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്, മോഷണം അല്ലെങ്കില്‍ അനധികൃതമായി ആരെങ്കിലും വാഹനം ആക്സസ് ചെയ്യുന്നതില്‍ നിന്ന് ഒരു അധിക സുരക്ഷ ഈ ഫീച്ചര്‍ നല്കുന്നു. 40 -ലധികം നൂതന സുരക്ഷാ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഹ്യുണ്ടായി എക്സ്റ്റര്‍ വിപണിയില്‍ ഒരു പടി മുകളില്‍ നില്ക്കുന്നു. സെഗ്മെന്റില്‍ ആദ്യമായി ഡ്യുവല്‍ ക്യാമറയുള്ള ഡാഷ്ക്യാം ഫീച്ചറും CUV വാഗ്ദാനം ചെയ്യുന്നു.






