
പുരുഷ അഭിഭാഷകന് വനിതാ സഹപ്രവര്ത്തകയുടെ മുഖത്തടിച്ച്. ഡല്ഹിയിലെ രോഹിണി കോടതി വളപ്പില് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അഭിഭാഷകന് സഹപ്രവര്ത്തകയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായി.
നേഹ ഗുപ്ത എന്ന വനിതാ അഭിഭാഷകയ്ക്കാണ് മര്ദ്ദനമേറ്റത്. സഹപ്രവര്ത്തകനായ വിഷ്ണു കുമാര് ശര്മ്മയ്ക്കെതിരെ നേഹ പൊലീസില് പരാതി നല്കിയിട്ടുണ്ട്. മെയ് 18 ന് രോഹിണി കോടതിയിലെ 113-ാം നമ്പര് കോടതിക്ക് മുന്നില് നില്ക്കുമ്പോള് ശര്മ്മ തന്റെ അരികിലെത്തി മര്ദ്ദിക്കുകയായിരുന്നുവെന്ന് ഗുപ്ത പരാതിയില് സുചിപ്പിച്ചു.







Comments