
എസ്.എല്‍.എല്‍.സി പരീക്ഷയ്ക്ക് 99.70 ശതമാനം വിജയം നേടിയതില്‍ വിദ്യാര്‍ത്ഥികളെ പ്രശംസിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ പരീക്ഷവിജയം നേടുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും, അല്ലെങ്കില്‍ പരീക്ഷകള്‍ നിരോധിക്കണമെന്നും പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് നടന് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.
‘‘പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും...അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും...എല്ലാവർക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോൽപ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ..നിങ്ങൾ ജയിച്ചവർ ആവുകയുള്ളു...യഥാർത്ഥ വിജയികൾ ആവുകയുള്ളു...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.






