
ന്യൂഡല്ഹി : ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഐആര്എസ് ഉദ്യോഗസ്ഥന് അറസ്റ്റില്. സ്ത്രീത്വത്തെ അപമാനിക്കല് , ലൈംഗിക അതിക്രമം , ഭീഷണിപ്പെടുത്തല് എന്നീ കുറ്റങ്ങള് ചുമത്തിയാണ് അസ്റ്റ്.
ഐആര്എസ് ഉദ്യോഗസ്ഥന് നിരന്തരം ഉപദ്രവിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥ പരാതിയില് പറയുന്നു .മെസ്സേജ്കള് വഴി നിരന്തരം ശല്യം ചെയ്തുവെന്നും ഓഫീസില് നേരിട്ട് വന്നും ഉപദ്രവം ഉണ്ടായെന്നും ഉദ്യോഗസ്ഥ ഉണ്ടായെന്നും ഉദ്യോഗസ്ഥ പരാതയില് ആരോപിക്കുന്നു.
2020 ല് കോവിഡ് 19 സപ്പോര്ട്ട് ഗ്രൂപ്പില് ജോലി ചെയ്യുമ്പോഴാണ് ഈ ഐആര്എസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥ വിശദമാക്കുന്നത്. താല്പര്യമില്ലെന്ന് വിശദമാക്കിയ ശേഷവും ഉദ്യോഗസ്ഥന് ശല്യം ചെയ്യുന്നത് നിരന്തരമായി തുടരുകയായിരുന്നു. ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഭര്ത്താവടക്കം ഉദ്യോഗസ്ഥനെ താക്കീത് ചെയ്തിട്ടും ഐആര്എസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില് മാറ്റമുണ്ടായില്ല .
ഇന്ത്യന് ശിക്ഷാ നിയമം 354, 354 ഡി, 506 അടക്കമുള്ളവയാണ് ഐആര്എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.







Comments