അടുത്തിടെ ഒരു അഭിമുഖത്തിനിടെ രശ്മിക മന്ദാനയെക്കുറിച്ച് ഐശ്വര്യ രാജേഷ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക അവതരിപ്പിച്ച ശ്രീവളളി എന്ന കഥാപാത്രത്തെക്കുറിച്ചായിരുന്നു ഐശ്വര്യ രാജേഷിന്റെ കമന്റ്. രശ്മികയെക്കാള്‍ ആ കഥാപാത്രം തനിക്കായിരുന്നു കൂടുതല്‍ യോജിക്കുക എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഇതോടെ രൂക്ഷമായ വിമര്‍ശനമാണ് നടിക്കെതിരെ ഉയര്‍ന്നത്. രശ്മിക മന്ദാനയുടെ ആരാധകരും ട്രോളുമായി ഐശ്വര്യയ്ക്കു നേരെ എത്തി. ഇപ്പോഴിതാ ഈ വിവാദത്തില്‍ സമൂഹമാധ്യത്തിലൂടെ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.
തെലുങ്ക് സിനിമയില്‍ എത്തരത്തിലുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ എന്ന ചോദ്യത്തിന് പുഷ്പയില്‍ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയില്‍ പറഞ്ഞു.
ഞാനുദ്ദേശിച്ച രീതിയില്‍ അല്ല ആളുകള്‍ ആ വരി എടുത്തത്. രശ്മിക ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരു കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുളളൂ സിനിമയിലെ എന്റെ സഹപ്രവര്‍ത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങള്‍ പരത്തുന്നത് നിര്‍ത്തണം- ഐശ്വര്യ ആവശ്യപ്പെട്ടു.
പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇതിന് പ്രതികരണവുമായി രശ്മിക തന്നെ രംഗത്തെത്തി. ഐശ്വര്യ രാജേഷ് ഉദ്ദേശിച്ചതെന്താണെന്ന് തനിക്ക് മനസിലാകുമെന്ന് രശ്മിക ട്വീറ്റ് ചെയ്തു. നിങ്ങളോട് സ്നേഹവും ബഹുമാനവും മാത്രമേയുളളൂ അത് നിങ്ങള്‍ക്കുമറിയാം. ഫര്‍ഹാനയ്ക്ക് എല്ലാ ഭാവുകങ്ങളും രശ്മിക കുറിച്ചു.

Comments