
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ഒരൊറ്റ സിനിമ മാത്രം മതി അഭിജ ശിവകല എന്ന നടിയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രത്തിന്റെ ഭാര്യ ആയി സ്ക്രീനിലെത്തിയ മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാള്‍ കൂടിയാണ് അഭിജ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. “ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? നിങ്ങൾക്ക് പരിചയമുള്ള ഒരാളാണ്. ഒരു വൈൽഡ് ഗസ്സ് എടുക്കൂ, മനസിലായവർ കമന്റ് ചെയ്താൽ ആളെ റിവീൽ ചെയ്യാം (ഇല്ലെങ്കില്‍ നിങ്ങള്‍ ഇടത്തേക്ക് സ്വൈപ്പ് ചെയ്തു നോക്കൂ)” എന്നാണ് ഒരു ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
ചിത്രത്തില്‍ അഭിജയ്ക്കൊപ്പം കാണുന്നത് ഫാത്തിമ ഫർഹാന എന്ന കുട്ടിയാണ്. ‘ആക്ഷന്‍ ഹീറോ ബിജു’ വില്‍ അഭിജയുടെ മകളായി എത്തിയത് ഈ കുട്ടിയാണ്. മകൾ ആയ കുട്ടി പ്രത്യക്ഷപ്പെടുന്ന സിനിമയിലെ ആ രംഗം ഹൃദയത്തെ തൊടുന്നതായിരുന്നു. പ്രേക്ഷകശ്രദ്ധ നേടിയതാണ് ആ അമ്മയും മകളും. ഏറെ നാളുകൾക്കു ശേഷം മകളെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് അഭിജ.
നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അഭിജ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ‘ഒഴിവു ദിവസത്തെ കളി’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ‘ചാൾസ് എന്റർപ്രൈസസ്’ എന്ന പുതിയ ചിത്രത്തിൽ ശക്തമായ ഒരു വേഷവും അഭിജയ്ക്കുണ്ട്. ബാച്ചിലർ പാർട്ടി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഉദാഹരണം സുജാത തുടങ്ങി 20 ഓളം ചിത്രങ്ങളിൽ അഭിജ അഭിനയിച്ചിട്ടുണ്ട്.






