
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന്നിര്ണായക മത്സരങ്ങള്‍. ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ആദ്യ മത്സരം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30 മുതലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കെ കെ ആറിന്റെ സ്വന്തം തട്ടകമായ ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി 7.30 മുതലാണ് ആവേശ പോര്. ചെന്നൈയ്ക്കും ലഖ്നൗവിനും പ്ലേ ഓഫ് യോഗ്യത നേടണമെങ്കില്‍ ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ.
15 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ നേരിട്ട് പ്ലേ ഓഫിലെത്താം. നേരെമറിച്ച്, എംഎസ് ധോണിയുടെ ടീം തോറ്റാല്‍ പ്ലേ ഓഫിലെത്താന്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടിവരും. മത്സരത്തില്‍ ചെന്നൈയ്ക്കാണ് മുന്‍തൂക്കം, എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ ഡല്‍ഹിയുടെ പ്രകടനം ഇന്നും തുടര്‍ന്നാല്‍ മത്സരം ആവേശകരമാകുമെന്നാണ് കരുതുന്നത്. ഡല്‍ഹി നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ന് അവര്‍ക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണിത്.
പ്ലേ ഓഫ് സീറ്റുറപ്പിക്കാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. 13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ഒരു പോയിന്റ് പങ്കുവെക്കലും ഉള്‍പ്പെടെ 15 പോയിന്റോടെ ലഖ്നൗ മൂന്നാം സ്ഥാനത്താണ്. വലിയ മാര്‍ജിനില്‍ തോല്‍ക്കാതെ നോക്കിയാല്‍ പോലും ലഖ്നൗവിന് പ്ലേ ഓഫിലെത്താനാവും. മറുവശത്ത് കൊല്‍ക്കത്ത ജയിച്ചാലും പ്ലേ ഓഫ് സീറ്റിലേക്കെത്തുക പ്രയാസമായിരിക്കും. കെകെആര്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ഇന്ന് വമ്പന്‍ ജയം നേടിയാലും കെകെആറിന് 14 പോയിന്റാണ് പരമാവധി ലഭിക്കുക.
Finish your day in style with this Master’s special!💥💥#WhistlePodu #Yellove 🦁💛 @msdhoni pic.twitter.com/lfRui0lk1R
— Chennai Super Kings (@ChennaiIPL) May 17, 2023





