കര്‍ണാടകയില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണമടക്കമുള്ള കടമ്പകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസിലെ യുവ എംഎല്‍എ രംഗത്തെത്തിയിരിയ്ക്കുകയാണ്. മുദിഗെരെ മണ്ഡലത്തില്‍ നിന്ന് ജയിച്ച നയന ജാഹറാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് നയന രംഗത്തെത്തി. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎല്‍എ ആണ് 43-കാരിയായ നയന. ബിജെപിയുടെ ദീപക് ദൊദ്ദയ്യയെയാണ് മുദിഗെരെ മണ്ഡലത്തില്‍ നയന പരാജയപ്പെടുത്തിയത്.
പരാജയപ്പെട്ടവരുടെ ദീന രോദനമാണ് ഇത്തരം സൈബര്‍ ആക്രമണത്തിന് പിന്നില്‍, ഇതിലൂടെയൊന്നും തന്നെ തളര്‍ത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി. സ്വകാര്യ ജീവിതവും, രാഷ്ട്രീയ പ്രവര്‍ത്തനവും എന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിഡ്ഢികളായ കുറേ ആളുകളാണ് ഇതിന് പിന്നിലെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് നയന ട്വിറ്ററില്‍ കുറിച്ചു. ഇത്തരം സൈബര്‍ ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments