ഒരു അമേരിക്കന്‍ റെസ്റ്റോറന്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവിടെ ഏറ്റവും വിലയേറിയ ചീസ് വെറെറ്റി ബര്‍ഗറാണ് ലോഞ്ചിങ്ങിന് ഒരുങ്ങുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ബര്‍ഗറിന്റെ വില 700 ഡോളറാണ്. അതായത് 57,987 രൂപ. ഈ സ്പെഷ്യാലിറ്റി ബര്‍ഗറുമായി 'ഡ്രൂറി ബിയര്‍ ഗാര്ഡന്' എന്ന റെസ്റ്റോറന്റാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ആഡംബര ബര്‍ഗറിന്റെ പേര് 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബര്‍ഗര്‍' എന്നാണ്.
ഇത് പാചകം ചെയ്യുന്നത് ഐറിഷ് ചെഡ്ഡാര് ചീസ്, ഇറ്റാലിയന്‍ കാവിയാര്‍, ഇറ്റാലിയന്‍ ബ്ലാക്ക് ട്രഫിള്‍, ലോബ്സ്റ്റര്‍ മാംസം, വൈല്‍ഡ്ഫ്ലോര്‍ ബേക്കറി ബ്രിയോഷ് ബണ്‍ തുടങ്ങിയവയൊക്കെ ഇപയോഗിച്ചാണ്. ഇതിനെല്ലാം പുറമേ ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണ ഇലകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
റെസ്റ്റോറന്റിന്റെ ഉടമ വസിലിക്കി സിയോറിസ്-ബാലി തങ്ങളുടെ അതിഥികള്‍ക്ക് പുതിയ മെനു രുചികരവും അതിശയകരവുമായ അനുഭവം നല്കുമെന്നതില് തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് തങ്ങള്‍ ഇത്തരത്തില്‍ വ്യത്യസ്തമായതും എന്നാല്‍ ഏറെ സ്വാദിഷ്ടമായതുമായി ഒരു രുചികൂട്ട് കണ്ടെത്തിയതെന്നും ബര്‍ഗര്‍ പ്രേമികള്‍ക്ക് ആസ്വാദ്യകരമായ ഒന്നായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ സ്പെഷ്യല്‍ ബര്‍ഗര്‍ എന്നും ഇവര്‍ ഇതുമായി ബന്ധപ്പെട്ട് എന്‍ബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

Comments