
രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. ലക്നൗ പോലീസാണ് ഖൊരഖ്പൂര്‍ സ്വദേശി മനോജ് റായ്ക്കെതിരെ കേസെടുത്തത്. ഇയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലന്‍ കുമാറിന്റെ ഫോണില്‍ വിളിച്ചാണ് കഴിഞ്ഞ മാര്‍ച്ച് 25 ന് വധഭീഷണി മുഴക്കിയത്. ലല്ലന്‍ കുമാറിന്റെ ഫോണില്‍ വിളിച്ച മനോജ് രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
മുന്‍പും രാഹുല്‍ ഗാന്ധി, യോഗി ആദിത്യനാഥ് , നരേന്ദ്രമോദി തുടങ്ങീ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വധഭീഷണിയുണ്ടായിട്ടുണ്ട്. നേരത്തെ കേരളാ സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി ഓഫീസിലേക്ക് ഭീഷണിക്കത്തെത്തിയിരുന്നു.






