സ്പാനിഷ് ലാലിഗയില്‍ വംശീയാക്രമണം നേരിട്ട സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തങ്ങളുടെ രാജ്യത്തെ ലോകാത്ഭുതം ഇരുട്ടിലാക്കി ബ്രസീല്‍. ഇന്നലെ രാത്രി ഒരു മണിക്കൂര്‍ ക്രൈസ്റ്റ് ദി റെഡീമറിനെ ഇരുട്ടിലാക്കിയാണ് ബ്രസീല്‍ പ്രതിഷേധിച്ചത്. റയല്‍മാഡ്രിഡിന്റെ കഴിഞ്ഞ മത്സരത്തില്‍ വിനീഷ്യസിനെ വലന്‍സിയ കാണികള്‍ കളിയില്‍ ഉടനീളം വംശീയമായി ആക്രമിച്ചു.
വൈകിട്ട് ആറു മണിക്കാണ് ഒരു മണിക്കൂറോളം ലൈറ്റ്‌സ് ഓഫ് ചെയ്തത്. ബ്രസീലിയന്‍ സര്‍ക്കാരും ഫുട്‌ബോള്‍ലോകവും നടപടിയെ അപലപിച്ചിരിക്കുകയാണ്. ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനോടും ഫുട്‌ബോളിലെ വംശീയതയ്ക്ക് എതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയോടും സഹകരിച്ചാണ് സ്മാരകത്തിന്റെ സൂക്ഷിപ്പുകാരായ ആര്‍ച്ച ഡിയോസിന്‍ സാംഗ്ച്വറിയുടെ നടപടി.
ലോകത്തുടനീളം ഏതൊക്കെ കളിക്കാര്‍ ഇരയാകുന്നുണ്ടോ അതിനെല്ലാം എതിരേ, വംശീയതയ്ക്ക് എതിരേ യോജിച്ചുള്ള പോരാട്ടം വേണമെന്നതിന്റെ സൂചനയായിട്ടാണ് സ്മാരകത്തിന്റെ പ്രകാശം ഓഫ് ചെയ്തതെന്നാണ് വിശദീകരണം. കളിക്കാരനെതിരേ വംശീയ വിദ്വേഷം മുഴക്കിയവര്‍ക്ക് എതിരേ കര്‍ശനമായ നടപടിയെടുക്കണമെന്ന് നേരത്തേ ബ്രസീലിയന്‍ സര്‍ക്കാരും സ്പാനിഷ് സ്‌പോര്‍ട്‌സ് അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഫിഫാ തലവന്‍ ജിയാനി ഇന്‍ഫാന്റിനോയും വിനീഷ്യസ് ജൂനിയറിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് പുറമേ കിലിയന്‍ എംബാപ്പേ, റിയോ ഫെര്‍ഡിനാന്റ്, ഫോര്‍മുല വണ്‍ കാറോട്ട ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടന്‍ എന്നിവരെല്ലാം വിനി യ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
വലന്‍സിയയുടെ സ്വന്തം മൈതാനമായ മെസ്റ്റാല്ല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരമാണ് വിനീഷ്യസ് ജൂനിയറിനെതിരായ കാണികളുടെ വംശീയാധിക്ഷേപവര്‍ഷത്താല്‍ നാണക്കേടായി മാറിയത്. മത്സരത്തിലുടനീളം വിനീഷ്യസിനെ വലന്‍സിയ ആരാധകര്‍ കൂക്കിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. രണ്ടാം പകുതി 73 മിനിറ്റിലെത്തിയതോടെ വിനീഷ്യസും പ്രകോപിതനായി. ഗ്യാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ ചൂണ്ടിക്കാട്ടി താരം റഫറിയോടു പരാതിപ്പെട്ടു. പത്തു മിനിറ്റോളം ഇതുമൂലം മത്സരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

Comments