
ന്യുഡല്‍ഹി: കഫ് സിറപ്പ് വിദേശത്തേക്ക് കയറ്റി അയക്കുന്നതില്‍ പുതിയ വ്യവസ്ഥയുമായി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ ഒന്നു മുതല്‍ പുതിയ ചട്ടം നിലവില്‍ വരും. കയറ്റുമതി ചെയ്യുന്ന സിറപ്പിന്റെ സാംപിള്‍ നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമേ മരുന്ന് കയറ്റുമതിക്ക് അനുമതി ലഭിക്കുകയുള്ളുവെന്ന് വിദേശ വ്യവാര ഡയറക്ടറേറ്റ് ജനറല്‍ തിങ്കളാഴ്ച ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നുള്ള കഫ് സിറപ്പിന്റെ ഗുണനിലവാരത്തില്‍ പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം വരുന്നത്. ഇന്ത്യന്‍ ഫാര്‍മകോപിയ കമ്മീഷന്, റീജിണല്‍ ഡ്രഗ് ടെസ്റ്റിംഗ് ലാബ് (ആര്ഡിടിഎല്-ചണ്ഡിഗഢ്), സെന്‍ട്രല്‍ ഡ്രഗ്സ് ലാബ് (സിഡിഎല്‍- കൊല്‍ക്കൊത്ത), സെന്‍ട്രല്‍ ഡ്രഗ് ടെസ്റ്റിംഗ് ലാബ് (സിഡിടിഎല്- ചെന്നൈ, ഹൈദരാബാദ്, മുംബെ), ആര്ഡിടില (ഗുവാഹത്തി), നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍), മരുന്ന പരിശോധനയ്ക്ക് അംഗീകാരമുള്ള സംസ്ഥാന സര്‍ക്കാര്‍ ലാബുകള്‍ എന്നിവയിലാണ് പരിശോധനയ്ക്ക നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗുണനിലവാരത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെ തമിഴ്നാട്ടിലെ ഗ്ലോബല്‍ ഫാര്‍മ ഹെല്ത്ത്ഹെയര് നിര്‍മ്മിച്ച കഫ് സിറപ്പ് ഫെബ്രുവരിയില്‍ തിരിച്ചുവിളിച്ചിരുന്നു. അതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികളും ഉസ്ബക്കിസ്ഥാനില്‍ 18 പേരും മരിച്ചുവെന്ന റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു.
2021-22 വര്‍ഷത്തില്‍ 17 ബില്യണ്‍ യു.എസ് ഡോളറിന്റെ കഫ് സിറപ്പും 2022-23 വര്‍ഷത്തില്‍ 17.6 ബില്യണ്‍ ഡോളറിന്റെ കഫ് സിറപ്പും ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. അവികസിത, വികസ്വര രാജ്യങ്ങളിലാണ് ഇന്ത്യന്‍ കഫ് സിറപ്പിന് ആവശ്യക്കാരേറെ. വികസിത രാജ്യങ്ങളിലേക്കും മരുന്നുകള്‍ അയക്കുന്നുണ്ട്. ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ഇന്ത്യ. ലോകമെമ്പാടും ഇന്ത്യയുടെ മരുന്നുകള്‍ കയറ്റിഅയക്കുന്നുണ്ട്. ലോകമെമ്പാടും ആവശ്യമുള്ള വാക്സിന്റെ 50 ശതമാനവും ഇന്ത്യയില്‍ നിന്നാണ് കയറ്റി അയക്കുന്നത്. അമേരിക്കയിലേക്കുള്ള ജനറിക് മരുന്നുകളില്‍ 40 ശതമാനവും യു.കെയിലേക്കുള്ള മരുന്നില്‍ 25 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
ഫാര്‍മസ്യുട്ടിക്കല്‍ വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇവയുടെ മൂല്യത്തില്‍ 14ാമതും. 3,000 മരുന്ന് നിര്‍മ്മാണ കമ്പനികളും 10,500 ഉത്പാദന യൂണിറ്റുകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ മരുന്ന് വ്യവസായം.
ലോകമെമ്പാടും ലഭ്യമാകുന്ന എയ്ഡ്സ് നിയന്ത്രിക്കുന്നതിനുള്ള ആന്റി റിേെഡ്രാ്വൈറല് മരുന്നില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.






