
മുംബൈ: ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ച വെച്ച ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയില്‍ ഇപ്പോള്‍ സംഗീത രംഗത്തും ചുവടുറപ്പിക്കുകയാണ്. ഇന്ത്യന്‍ സംഗീതഞ്ജന്‍ ആര്‍ക്കോ പ്രാവോ മുഖര്‍ജിക്കൊപ്പം ‘ഓ ഫാത്തിമ’ എന്ന ആല്‍ബം ഹിറ്റായതോടെ സംഗീതത്തിലും ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഇനി ബോളിവുഡാണ് ലക്ഷ്യം. അതും ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച് കരിയര്‍ ആരംഭിക്കണമെന്നാണ് ആഗ്രഹമെന്ന് താരം വെളിപ്പെടുത്തി.
ഇന്ത്യന്‍ സംഗീതവും ജമൈക്കന്‍ സംഗീതവും കൂടിച്ചേരുന്നതാണ്‘ ഓ ഫാത്തിമ ’എന്ന സംഗീത വീഡിയോ ആല്‍ബം. ആല്‍ബത്തിന്റെ രചനയും സംഗീതവുഗ ക്രിസ് ഗെയിലും ആര്‍ക്കോ പ്രാവോ മുഖര്‍ജിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും ഐപിഎല്ലിലുമുളള എന്റെ ജീവിതം അവിസ്മരണീയമാണ് സംഗീതത്തോടുളള ഇഷ്ടം ഓ ഫാത്തിമ എന്ന സംഗീത ആല്‍ബത്തിലൂടെ സാധ്യമായി. മികച്ച ലൊക്കേഷനുകള്‍ മികച്ച പങ്കാളിത്തം ക്രിസ് ഗെയില്‍ പറഞ്ഞു.
ഭാവിയില്‍ ബോളിവുഡില്‍ സംഗീത ആല്‍ബം ചെയ്താല്‍ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രീസില്‍ നിന്ന് ഒരു സിക്സ് അടിക്കുന്നതുപോലെ എളുപ്പമാകുമോ എന്നറിയില്ല അത് കാലം പറയട്ടെ എന്നും താരം കൂട്ടിച്ചേര്‍ത്തു.






