പാലക്കാട്: റവന്യു അദാലത്തിനിടെ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് അറസ്റ്റില്‍. പാലക്കയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് റവന്യൂ അദാലത്ത് നടന്ന ഹാളിനു മുന്നില്‍ നിന്നാണ് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.






