
ട്രോളുമായി മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍. ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ അഫ്ഗാന് പേസറെ ട്രോളി മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍. മുംബൈയുടെ മലയാളി താരങ്ങളായ സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ് എന്നിവര്‍ക്കൊപ്പം മധ്യപ്രദേശ് സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയും കൂടി ചേര്‍ന്നാണ് നവീനെ ട്രോളിയത്. ആര്‍സിബിയ്ക്കെതിരായ മത്സരം മുതല്‍ നവീന്‍ കോലിയ്ക്കെതിരെ ട്രോളുമായി എത്തിയിരിയ്ക്കുക ആയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മുംബൈ താരങ്ങളുടെ ഈ പോസ്റ്റ്. എന്നാല്‍ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.
'നല്ല മധുരമുള്ള മാമ്പഴങ്ങള്‍' എന്ന അടിക്കുറിപ്പോടെ മേശപ്പുറത്ത് മാങ്ങ വച്ച് വിഷ്ണു ചെവി പൊത്തിയും സന്ദീപ് വായ പൊത്തിയും കാര്‍ത്തികേയ കണ്ണു പൊത്തിയും മൂവരും വട്ടം കൂടി ഇരിക്കുകയാണ്.സന്ദീപിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്ന പോസ്റ്റ് നീക്കം ചെയ്തെങ്കിലും അതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിയ്ക്കുന്നുണ്ട്.
ലക്നൗവും ബാംഗ്ലൂരും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ വിരാട് കോലിയുമായി നവീനുല്‍ ഹഖ് നടത്തിയ വാക്കേറ്റം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മത്സരത്തിനു ശേഷം ഇരുവരും അത് വിടാന്‍ മട്ടില്ലായിരുന്നു. രണ്ടു പേരും അവരവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പരോക്ഷമായി ഏറ്റുമുട്ടി. ലക്നൗ പരാജയപ്പെട്ട മത്സരങ്ങളില്‍ കോലിയും, ആര്‍സിബി പരാജയപ്പെട്ട കളികളില്‍ മാങ്ങ കഴിക്കുന്ന ഫോട്ടോ പങ്കുവച്ച് നവീനും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പരസ്പരം ചൊറിഞ്ഞു. ഇതിനിടെ നവീനെ ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കി. ഇതോടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. ഇതിനു പിന്നാലെയാണ് നവീനെതിരെ മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ വക ട്രോള്‍.
The sweet mangoes! pic.twitter.com/BM0VCHULXV
— Mufaddal Vohra (@mufaddal_vohra) May 24, 2023






