കോട്ടയം: പാലായ്ക്ക് സമീപം രാമപുരത്തും ചക്കാമ്പുഴയിലും കുറുക്കന്റെ ആക്രമണം. നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നു രാവിലെ ആറു മണിയോടെയാണ് കുറുക്കന് ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തിയത്.
നടുവിലാമാക്കല്‍ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ ഒരു വിരല്‍ ഭാഗികമായി കുറുക്കന് കടിച്ചെടുത്തു. പിന്നീട് ചക്കാമ്പുഴ ഭാഗത്തേക്ക് പോയ കുറുക്കന് പലരേയും ആക്രമിക്കുകയായിരുന്നു.
കടിയേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പേ വിഷബാധയ്ക്കെതിരെയുള്ള ചികിത്സയടക്കം നടത്തേണ്ടതുണ്ട്.
വനമേഖലയില്‍ നിന്ന് ഏറെ അകലെയാണെങ്കിലും ചെറിയ കുറ്റിക്കാടുകളില്‍ കുറുക്കന്മാരുടെ സാന്നിധ്യമുണ്ട്. കോഴികളെയും മറ്റു ചെറിയ വളര്‍ത്തുമൃഗങ്ങളെയും പിടിക്കാന്‍ ഇവ ജനവാസ മേഖലയില്‍ ഇറങ്ങുന്നതും പതിവാണ്.






