
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെബ്സൈറ്റ് തിരികെ എത്തി. വെബ്സൈറ്റ് പുനഃസ്ഥാപിച്ചെങ്കിലും പല ലിങ്കുകളും ഇപ്പോഴും പ്രവര്‍ത്തനക്ഷമമല്ല. ഉത്പന്നങ്ങള്‍, കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനികള്‍ എന്നിവ സംബന്ധിച്ച ലിങ്ക് പ്രവര്‍ത്തന രഹിതമായിരുന്നെങ്കിലും പിന്നീട് അവ പ്രവര്‍ത്തന സജ്ജമായി. അപ്രത്യക്ഷമായതില്‍ പലതും ടെന്‍ഡര്‍ രേഖകളില്‍ പലതിനും ഒപ്പമുള്ള ഫയലുകളുമായിരുന്നു.
കെഎംഎസ്സിഎല് കോവിഡ് കാലത്ത് മരുന്നുകളും മറ്റ് സാധനങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപണം നേരിടുന്നുണ്ട്. അതിനിടെയാണ് കൊല്ലത്തും തിരുവനന്തപുരത്തും കോര്‍പറേഷന്റെ മരുന്ന് സംഭരണ ശാലകള്‍ക്ക് തീപിടിച്ചത്. സംഭവത്തില്‍ പ്രതിപക്ഷം അട്ടിമറി ആരോപിച്ചിരുന്നു. ഇതിനിടയിലാണ് നിരവധി വിവരങ്ങളുള്ള വെബ്സൈറ്റും പ്രവര്‍ത്തനം നിലച്ച നിലയിലായത്.






