
സമൂസ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ ഒരു സമൂസപ്രേമിയുടെ വീഡിയോ വൈറലായി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഡ്രൂ ഹിക്സ് ആണ് തനിക്ക് നേരിട്ട അനുഭവം വിവരിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അമേരിക്കയിലെ ഒരു റെസ്റ്റോറന്റില്‍ നിന്നും രണ്ട് സമൂസ കഴിച്ച ഇദ്ദേഹത്തിന് വന്ന ബില്ല് കണ്ട് കണ്ണ് തള്ളിയപ്പോഴാണ് ഇത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഇദ്ദേഹത്തെ പ്രരിപ്പിച്ചത്. 500 രൂപയാണ് രണ്ട് സമൂസയ്ക്കായി അമേരിക്കന്‍ റെസ്റ്റോറന്റ് ഈടാക്കിയത്.
രൂചികരമായ രണ്ട് സമൂസകള്‍ ഇന്ത്യയില്‍ വെറും 20 രൂപ ഈടാക്കുമ്പോള്‍ ഇവിടെ അതിന്റെ വില 500 രൂപ എന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം ഒരു റെസ്റ്റോറന്റില്‍ നിന്നും വീഡിയോ ഷൂട്ട് ചെയ്യുന്നത്. വരൂ നമുക്ക് ഇന്ത്യയിലെ ബീഹാറിലേക്ക് മടങ്ങാം എന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഡ്രൂ ഹിക്സ് വീഡിയോയില്‍ വളരെ മനോഹരമായി ഹിന്ദിയില്‍ സംസാരിച്ചതും എല്ലാവരേയും അമ്പരിപ്പിച്ചു.
പെട്ടെന്ന് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേരാണ് ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയത്. സ്വര്‍ണം കൊണ്ടാണോ സമൂസ ഉണ്ടാക്കിയത് എന്ന് പലരും കമന്റുമായി എത്തിയത്. ഡ്രൂ ഹിക്സിന്റെ ഹിന്ദി കേട്ട് എല്ലാവരും ഞെട്ടി. ബ്രോ ഇത്ര മനോഹരമായി എങ്ങനെ ഹിന്ദി പഠിച്ചു എന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്.






