
രാജി.പി.മേനോന് അവതാരികയും, അഭിനയത്രിയുമാണ്. ഡാനി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായത് കരിയറിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് രാജി പറയുന്നു. 'മണിയന്‍പിള്ള രാജു ചേട്ടന്റെ മോന്റെ റിസപ്ഷന് പോയപ്പോള്‍ മമ്മൂക്കയെ കണ്ടിരുന്നു. ഞാന്‍ മമ്മൂക്കയ്ക്കൊപ്പം ഡാനിയില് അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആ മരിച്ച് പോയ ക്യാരക്ടറല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എനിയ്ക്കത് ഓസ്കാര്‍ അവാര്‍ഡിന് തുല്യമാണ്. ചെറിയൊരു ക്യാരക്ടറായിട്ടും മമ്മൂക്ക അതോര്ത്തിരുന്നല്ലോ' അതെനിയ്ക്ക് മഹാ ഭാഗ്യമായാണ് കരുതുന്നതെന്ന് പറയുന്നു.
രാജി.പി.മേനോന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്രൈഡേ, വയലിന്, കഥാവശേഷന്, ക്ലാസ്മേറ്റ്സ് എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം എന്ന ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല സീരിയലിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും സിനിമയില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്ന് രാജി പറഞ്ഞു.






