
തിരുവനന്തപുരത്ത് വിരമിക്കലിനോട് അനുബന്ധിച്ച് നടത്തിയ സല്‍ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. വി ഐ മിനി ആണ് മരിച്ചത് . ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് മരണം.
ഇവര്‍ പിരപ്പൻകോട് ഗവ. വിഎച്ച്എസ് സി യിലെ ഇക്കണോമിക്സ് അധ്യാപികയാണ്. വെഞ്ഞാറമൂട് ഹോട്ടലിലായിരുന്നു വിരമിക്കലിന് മുന്നോടിയായുള്ള പാർട്ടി സംഘടിപ്പിച്ചത്. ഉച്ചക്ക് പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മിനി തളർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഇവര്‍ മരിച്ചു.






