
ക്വാലാലംപൂര്‍ : മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ് പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്.
മലേഷ്യന്‍ മാസ്റ്റര്‍ 2023ല്‍ ചൈനയുടെ ഹോങ് യാങ് വെങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് കിരീടം നേടിയത്.21-19, 13-21, 21-18 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം തന്റെ എതിരാളിയെ പരാജയപ്പെടുത്തിയത്.
2022ലെ സ്വിസ് ഓപ്പണില്‍ ജൊനാഥന് ക്രിസ്റ്റിയോട് തോറ്റതിന് ശേഷം പ്രണോയിയുടെ ആദ്യ ഫൈനല്‍ മത്സരമായിരുന്നു ഇത്.ആദ്യ ഗെയിമിന്റെ അവസാനത്തില്‍ ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യന്‍ അഡിനാറ്റ പരിക്കേറ്റ് പുറത്തായതിന് ശേഷം ലോക ഒന്നാം നമ്പര്‍ 9 പ്രണോയ് സെമിഫൈനല്‍ പോരാട്ടത്തില്‍ വാക്കോവര്‍ നേടി.
Winning his 1️⃣st ever #BWFWorldTour title in style 💥🥳@himantabiswa | @sanjay091968 | @lakhaniarun1
📸: @badmintonphoto#MalaysiaMasters2023#IndiaontheRise#Badminton pic.twitter.com/JcrokGQYtB— BAI Media (@BAI_Media) May 28, 2023





