കണ്ണൂര്‍: കണ്ണുരില്‍ സ്വകാര്യ ബസില്‍ യുവതിക്കു നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദര്‍ശനം. കഴിഞ്ഞ ദിവസം ചെറുപുഴ- തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. ചെറുപുഴ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ട സമയത്ത് ബസിലേക്ക് കയറിയ യുവതിയുടെ നേര്‍ക്കായിരുന്നു നഗ്നതാ പ്രദര്‍ശനം. സംഭവം മൊബൈലില്‍ ചി്രതീകരിച്ച യുവതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍പെട്ട പയ്യന്നൂര്‍ പോലീസ് നടപടി ആരംഭിച്ചു. മധ്യവയസ്കനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. യുവതി പരാതിപ്പെട്ടിട്ടില്ലെങ്കിലും പോലീസിന്റെ ആവശ്യപ്രകാരം മൊഴി നല്കാന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബസ് നിര്‍ത്തിയിട്ട ശേഷം ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഈ സമയം. മാസ്ക് ധരിച്ച ഒരു മധ്യവയസ്കന് ബസില്‍ കയറി യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി ശ്രദ്ധ ആകര്‍ഷിച്ച ശേഷം നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
മൊബൈലില്‍ പകര്‍ത്തുന്നത് കണ്ടിട്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. ഈ സമയം ബസ് ജീവനക്കാര്‍ തിരിച്ചെത്തിയതോടെ ഇയാള്‍ ഉടന്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ജീവനക്കാരോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞതോടെ ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല.






