
കഴിഞ്ഞ കുറച്ചുനാളുകളായി പ്രായഭേദമന്യേ മയക്കുമരുന്നിന്റെ ഉപയോഗം വര്ധിച്ചുവരുകയാണ്. എന്നാല് മറുഭാഗത്ത് മയക്കുമരുന്നിനെ സമൂഹത്തില്നിന്ന് തുടച്ചുനീക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഒരു വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുന്നത്. അമേരിക്കയിലെ ഫിലാഡല്ഫിയയില് നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്. ഒരു തെരുവില് നിരവധി യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് ഉപയോഗിച്ച് സ്വയംബോധം നഷ്ടപ്പെട്ട് സോമ്പികള്ക്ക് സമാനമായ രീതിയില് പെരുമാറുന്നതിന്റെ കാഴ്ചയാണ് വീഡിയോയില് കാണുന്നത്.
സോംബി ഡ്രഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മയക്കുമരുന്നാണ് പകര്ച്ചവ്യാധിപോലെ ഫിലാഡല്ഫിയ നഗരത്തെ ബാധിച്ചിരിക്കുന്നത്. വീഡിയോയില് കാണിച്ചിരിക്കുന്ന പ്രദേശം കെന്സിംഗ്ടണിന് സമീപത്താണ്. ട്വിറ്ററില് വൈറലായ വീഡിമയായില് സോംബി അവസ്ഥയിലുള്ള നിരവധി ആളുകളാണ് തെരുവിലൂടെ കടന്നു പോവുകയും റോഡില് അവശനിലയില് ഇരിക്കുകയും ഒക്കെ ചെയ്യുന്നത്.
സൈലാസൈന് അഥവാ 'ട്രാങ്ക്' എന്ന് അറിയപ്പെടുന്ന മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇത്തരത്തില് ഒരു അവസ്ഥയിലേക്ക് ആളുകളെ തള്ളിവിടുന്നത്. സ്വബോധം പൂര്ണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചര്മം അഴുകല് ഉള്പ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നു. വളര്ന്നുവരുന്ന ഏറ്റവും വലിയ ഭീഷണിയായാണ് അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. ഇനിയും തടഞ്ഞില്ലെങ്കില് ഗുരുതരമായ പല പ്രശ്നങ്ങളും ഇത് കാരണമായേക്കും.







Comments