
നടി പ്രിയങ്ക നായരുടെ സഹോദരി പ്രിയദ നായര്‍ വിവാഹിതയായി. അജേഷ് ആണ് വരന്. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമാ രംഗത്തെ നിരവധിപ്പേരും പങ്കെടുത്തു. മൂത്ത ചേച്ചിയായ പ്രിയങ്കയായിരുന്നു വിവാഹച്ചടങ്ങുകള്‍ക്കു മുന്നില്‍ നിന്ന് എല്ലാം നോക്കി നടത്തിയത്.
പ്രിയ സഹോദരിയെ കതിര് മണ്ഡപത്തിലേക്ക് കൈപിടിച്ച് എത്തിക്കുമ്പോള്‍ പ്രിയങ്കയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരം വാമനപുരം സ്വദേശിയാണ് പ്രിയങ്ക. അച്ഛന് മുരളീധരന് നായര്‍. അമ്മ പൊന്നമ്മ മുരളീധരന്. ഏക സഹോദരിയാണ് പ്രിയദ.
ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തെ്തിയ നടിയാണ് പ്രിയങ്ക. 2006 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രം വെയിലിലൂടെയാണ് വെളളിത്തിരയിലെത്തുന്നത്. 2007 ല്‍ കിച്ചാമണി എംബിഎ എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും വിട്ടുന്ന താരം കഴിഞ്ഞ വര്‍ഷം വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. 2022 ല്‍ ആറ് സിനിമകളിലാണ് പ്രിയങ്ക അഭിനയിച്ചത്. അനൂപ് മേനോന് നായകനായ വരാല് ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.






