
ഇന്ത്യയില്‍ നിരോധിച്ച 'ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ' വീണ്ടും തിരിച്ചെത്തി. മേയ് 29 മുതലാണ് ഇത് കളിക്കാന്‍ സാധിക്കുക. ഈ ഓണ്‍ലൈന്‍ ഗെയിം വരുന്ന മൂന്ന് മാസക്കാലം കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും . എല്ലാ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ബിജിഎംഐ ഡൗണ്‍ലോഡ് ചെയ്ത ഉപയോഗിക്കാം.
രാജ്യത്തെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ വിലക്ക് നീങ്ങിയതോടെ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്. ഇന്ത്യയില്‍ ബിജിഎംഐ 90 ദിവസം ലഭ്യമാകും. അധികൃതര്‍ക്ക് പരിശോധനാ കാലയളവില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഗെയിം തുടര്‍ന്നും ലഭ്യമാകും. ഇപ്പോള്‍ ലഭിക്കുന്ന ബിജിഎംഐ കളിക്കാര്‍ക്ക് ദിവസം മുഴുവന്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കമ്പനി കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ ഗെയിമില്‍ നിന്ന് രക്തം ഉപേക്ഷിച്ചേക്കുകയോ രക്തത്തിന്റെ നിറം മാറ്റുകയോ ചെയ്തേക്കും. ബിജിഎംഐയില്‍ പബ്ജി മൊബൈല്‍ നിരോധനത്തിന് ശേഷം രക്തത്തിന്റെ നിറം പച്ചയായി മാറ്റിയിരുന്നു. നിരോധനം പിന്‍വലിച്ചാല്‍ ബിജിഎംഐയില്‍ രക്തം എത് നിറത്തിലായിരിക്കും എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2022 ജൂലൈയിലാണ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റണ്‍ വികസിപ്പിച്ചെടുത്ത ബിജിഎംഐ ഗെയിം സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയില്‍ നിരോധിച്ചത്.






