
കൊച്ചി കോര്പ്പറേഷന് മാലിന്യ നിര്‍മാര്‍ജനത്തില്‍ പൂര്‍ണ പരാജയമാണെന്ന് ആരോപിച്ച് കൊച്ചി കോര്‍പ്പറേഷനിലെ ലീഗ് വിമതന് യുഡിഎഫില്‍ ചേര്‍ന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ടി കെ അഷറഫാണ് യുഡിഎഫില്‍ േചര്‍ന്നത്. ഇനി യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ഇടത്പക്ഷവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്നും ടി കെ അഷറഫ് വ്യക്തമാക്കി. ഇദ്ദേഹം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവെക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലീഗ് നേതാവായിരുന്ന അഷ്റഫ് വിമതനായാണ് മത്സരിച്ചു ജയിച്ചത്.
മേയര്‍ ബ്രഹമപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ ഉള്‍പ്പടെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന ലീഗ് നേതാവാണ ടി.കെ അഷ്റഫ്. കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം വിമതനായി മത്സരിച്ചത്.






