
മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ നടി ജോമോളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍ ആര്യ. കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റത്തിന് നടി ജോമോള്‍ എത്തിയത്.
അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വയസ്സ് 40 പിന്നിട്ടിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വീഡിയോയില്‍ കാണാം.
അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തഗ പഠിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് നിരഞ്ജന പറയുന്നു. തന്റെ മകള്‍ക്ക് നൃത്തത്തോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു.
2002 ലായിരുന്നു ചന്ദ്രശേഖര പിളളയുമായുളള ജോമോളുടെ വിവാഹം. വിവാഹശേഷം ജോമോള്‍ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു . ഇതിനു ശേഷമാണ് താരം ഗൗരി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഇവര്‍ക്കു രണ്ട് പെണ്‍കുട്ടികളുണ്ട്. ആര്യ, ആര്ജ.






