
അഭിനേത്രിയായ പ്രിയങ്ക നായരുടെ സഹോദരി പ്രിയദയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. സിനിമാലോകത്ത് നിന്നും നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. താരങ്ങളെല്ലാം പ്രിയദയ്ക്ക് ആശംസ അറിയിച്ചിരുന്നു.
സഹോദരിയെ വേദിയിലേക്ക് പിടിച്ച് കയറ്റാനും കാറിലേക്ക് കയറ്റിവിടാനുമൊക്കെയായി പ്രിയങ്ക മുന്നിലുണ്ടായിരുന്നു. മകളുടെ വിവാഹത്തിനായി എല്ലാത്തിനും മുന്നില്‍ നില്‍ക്കേണ്ട അച്ഛന് അസുഖം വന്നതിനെക്കുറിച്ചും പ്രിയങ്ക പറഞ്ഞിരുന്നു. വിവാഹ ശേഷം നല്കിയ പ്രതികരണത്തിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
9 വര്‍ഷമായി അറിയുന്നവരാണ് ഇവര്‍. ഒന്നിച്ച് പഠിച്ചവരാണ്. അറിയുന്ന ആള്ക്കാരായതില് ഒരുപാട് സന്തോഷമുണ്ട്. ബിപി കൂടി അച്ഛന് പെട്ടെന്ന് സര്‍ജറിയൊക്കെ ചെയ്യേണ്ടി വന്നു. അതുകൊണ്ട് അച്ഛന്റെ ഒരു അസാന്നിധ്യമുണ്ട് എല്ലായിടത്തും. അച്ഛന് ഒരുപാട് ആഗ്രഹിച്ച കാര്യമാണ്. എല്ലാ കാര്യങ്ങളും ചെയ്ത് വെച്ച സമയത്താണ് ആശുപത്രിയിലായത്. ആരോഗ്യപ്രശ്നം വന്നതില്‍ സങ്കടമുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
ഞങ്ങളുടെ ഒരുപാട് നാളത്തെ സ്വപ്നമാണ് സഫലമായത്. അച്ഛന്റെ അസാന്നിധ്യം എല്ലാവരേയും ബാധിച്ചിട്ടുണ്ട്. ബാക്കി എല്ലാത്തിലും ഹാപ്പിയാണെന്നായിരുന്നു അനിയത്തിയും ഭര്‍ത്താവും പ്രതികരിച്ചത്. എല്ലാവരും വന്നതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും യാത്ര പറയുന്നതില്‍ കരച്ചില് വരുന്നുണ്ടോയെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ ഏയ്, അതൊന്നും വേണ്ടല്ലോ എന്നായിരുന്നു അനിയത്തിയുടെ ചോദ്യം. വൈകുന്നേരമാവുമ്പോള്‍ വരാമേ ചിറ്റേ എന്നായിരുന്നു പ്രിയങ്കയുടെ മകന്റെ കമന്റ്.
ജീവിതത്തില്‍ ഏറ്റവും മനോഹരമായ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയായ നിമിഷമെന്നായിരുന്നു പ്രിയങ്ക മുന്‍പ് പറഞ്ഞത്. നേരത്തെ അമ്മ പറയുന്ന പല കാര്യങ്ങള്‍ക്കും അത്ര പ്രധാന്യമൊന്നും കൊടുക്കാറുണ്ടായിരുന്നില്ല. അമ്മ പൊതുവെ സ്ട്രിക്ടായാണ് വളര്‍ത്തിയത്. ലോകത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി അമ്മയാണെന്നും നടി പറഞ്ഞിരുന്നു. അച്ഛന് കുറേക്കൂടി ഫ്രീയാണ്.






