വന്യമൃഗങ്ങളും മനുഷ്യന്മാരും പരസ്പരം പങ്കിടുന്ന സ്ഥലങ്ങള്‍ മിക്കപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. ഇതിന് ഉദാഹരണമാണ് കാടിനോട് ചേര്‍ന്നുള്ള റോഡുകളും റെയില്പാതകളുമെല്ലാം. ഇത്തരം റോഡുകളും റെയില്‍ പാതകളും മുറിച്ചു കടക്കാന്‍ വന്യമൃഗങ്ങള്‍ക്ക് വളരെ പ്രയാസമാണ്. ഇവയെ കൂടാതെ വൈദ്യൂതി വേലികളും, വാഹനങ്ങളുടെ അതിവേഗതയും എല്ലാം മൃഗങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഉണ്ടാക്കുന്നത്. പല മൃഗങ്ങള്‍ക്കും അപകടങ്ങളിലൂടെ ജീവന് പോലും നഷ്ടമാകാറുണ്ട്. ആനകള്‍ക്കാണ് ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി നേരിടേണ്ടിവരുന്നത്.
ഇപ്പോഴിതാ ഈ സാഹചര്യങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അസം. കാട്ടാനകള്‍ക്ക് റെയില്‍വേ പാളം ക്രോസ് ചെയ്യാനായി ഒരുക്കിയൊരു സംവിധാനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. റെയില്‍വേ പാളത്തിന്റെ ഇരുവശങ്ങളും ചരിച്ച് വെട്ടി ഒരു റാംപ് പോലെ ആക്കിയിരിക്കുകയാണ് അധികൃതര്‍. ഇതോടെ കാട്ടാനകള്‍ കൂട്ടമായി വന്നാലും അവര്‍ക്ക് റെയില്‍വേ ക്രോസിംഗ് എളുപ്പത്തിലാകുന്നു. ഒപ്പം തന്നെ അപകടങ്ങളും വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും. ഇത് വീഡിയോയില്‍ കാട്ടാനക്കൂട്ടം റെയില്‍വേ പാളം മുറിച്ചുകടക്കുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് വ്യക്തമാകും.
ഐഎഫ്എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ) സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധാരാളം പേര് വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ഒപ്പം ഈ ആശയത്തിന് കയ്യടിക്കുകയും ചെയ്യുന്നു. മൃഗങ്ങളോടുള്ള കരുതലാണ് ഈ കാഴ്ച വ്യക്തമാക്കുന്നതെന്നും മറ്റ് പലയിടങ്ങിലും ഇത് മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും വീഡിയോ കണ്ടവര്‍ കമന്റില്‍ രേഖപ്പെടുത്തി. ഇതിലൂടെ വന്‍ തോതില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്.

Comments