
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനക്കേസിലെ അതിജീവതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. അതി വിചിത്രമായ കാരണമാണ് സസ്പെന്ഷന് പിന്‍വലിക്കാനുളള കാരണമായി പറഞ്ഞിരിക്കുന്നത്. ആരോപിച്ചു കുറ്റം തെളിയിക്കാനയില്ലെന്ന് പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.സസ്പെന്ഷന് കാലയാളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തവരിലുണ്ട്.
ഇന്നലത്തെ തീയതിയിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ജീവനക്കാര്‍ക്കെതിരെ ആരോപിച്ചു കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 23 നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐസിയുവിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നടന്നവരുകയാണ്. അനേഷ്വണം തുടരുന്നതിനിടെ അറസ്റ്റിലായ ശശീന്ദ്രനെ രക്ഷിക്കാന്‍ ഇയാളുടെ സഹപ്രവര്‍ത്തകയായ വനിത ജീവനക്കാരി രംഗത്തിയത്. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നെന്നായിരുന്നു അതിജീവിത മെഡി. കോളേജ് സൂപ്രണ്ടിന് നൽകിയ പരാതി യില്‍ പറയുന്നുത്.
സംഭവത്തിൽ അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.പ്രതിയായ അറ്റൻഡർ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.






