
വിവാഹത്തെ സംബന്ധിച്ച രസകരവും വികാരനിര്‍ഭരവുമായ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മണ്ഡപത്തില്‍ വച്ച് പരസ്പരം മാലയണിയിച്ചതിന് തൊട്ടു പിന്നാലെ വധുവും വരനും പരസ്പരം തല്ലുകയും ശകാരിക്കുകയും ചെയ്യുന്നതിന്റെ രസകരവും അതേ സമയം ഗൗരവുമുള്ള ഉള്ള വീഡിയോയാണ് ഇത്.
വീഡിയോയുടെ തുടക്കം മുതല്‍ തന്നെ രോഷാകുലരായ വധുവും വരനും പരസ്പരം ദേഷ്യപ്പെട്ടു കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇതിനിടയില്‍ ഇവരുടെ ബന്ധുക്കള്‍ ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിക്കുകയും പരസ്പരം തല്ലുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. മറ്റൊന്നും ശ്രദ്ധിക്കാതെ വധൂ വരന്മാര് പരസ്പരം തല്ലുന്നത് തുടരുന്നു. അവരുടെ ചൂടേറിയ വഴക്കിന്റെ കാരണം ദുരൂഹമാണ്
വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെക്കുന്ന Bridal_lehenga എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ എവിടെ നടന്ന വിവാഹാഘോഷത്തിന്റേതാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ, നിരവധി ആളുകളാണ് ഈ വീഡിയോ കാണുകയും വീണ്ടും വീണ്ടും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് രംഗത്തെത്തിയിരിക്കുന്നത്.






