
കലാലോകത്തെ രണ്ടു കുലപതികളികളായ ഇതിഹാസ സംഗീതസംവിധായകന് ഇളയരാജയുടെയും ജന്മദിനം ഒരേ ദിവസമാണ്. ഇവര്ക്കൊപ്പം പ്രവര്ത്തിക്കാന് ആഗ്രഹിക്കുന്നവരാണ് സിനിമാലോകത്തെ മിക്ക കലാകാരന്മാരും. അതിനുള്ള ഭാഗ്യം ലഭിച്ച കലാകാരന്മാരില് മുന്പന്തിയിലുള്ള താരമാണ് ഉലകനായകന് കമല്ഹസ്സന്. ഇപ്പോഴിതാ തന്റെ സുഹൃത്തുക്കളും സഹപ്രവര്ത്തകരുമായ സംഗീതസംവിധായകൻ ഇളയരാജയ്ക്കും വിസ്മയസംവിധായകന് മണിരത്നത്തിനും ജന്മദിനാശംസകള് നേര്ന്നിരിക്കുകയാണ് കമല്ഹാസൻ. ഇതിഹാസ സംഗീതസംവിധായകനൊപ്പമുള്ള ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പങ്കിട്ടാണ് താരത്തിന്റെ ആദ്യത്തെ കുറിപ്പ്. ‘‘എട്ട് പതിറ്റാണ്ടുകളായി സിനിമയുടെ ഒരു യുഗം നമ്മെ രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ സിനിമയുടെ സംഗീതം. ഇ, ലൈ, യ, രാ, ജ എന്നിവ ഇന്ത്യൻ സിനിമയുടെ അഞ്ച് അപൂർവ സ്വരങ്ങളാണ്, തന്റെ സിംഹാസനം ഊട്ടിയുറപ്പിച്ച, എന്റെ സ്നേഹത്തിനും അത്ഭുതത്തിനും ഏറ്റവും അര്ഹതയുള്ളവനുമാണ് അദ്ദേഹം. മറ്റാരുമല്ല, എന്റെ സഹോദരൻ ഇളയരാജ. സംഗീത ലോകത്തെ ഏക ചക്രപതിക്ക് ജന്മദിനാശംസകൾ...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നായകൻ, വിരുമാണ്ടി, ഹേ റാം, മൂന്നും പിറൈ തുടങ്ങി നിരവധി ചിത്രങ്ങളില് നടനും സംഗീതജ്ഞനും ഒരുമിച്ച് പ്രവര്ത്തിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിനു താഴെ ഒരുപാട് ആരാധകര് കമന്റുകളിടുന്നുണ്ട്.
മണിരത്നത്തിന്റെയും ജന്മദിനം ഇന്നു തന്നെയാണ്. ഹൃദയസ്പര്ശിയായ ഒരു കുറിപ്പും ചിത്രവും പങ്കിട്ടാണ് താരം മണിരത്നത്തിനും ആശംസ നേര്ന്നിരിക്കുന്നത്. ‘‘ഒരാൾ തങ്ങൾക്ക് ചുറ്റും സൃഷ്ടിക്കുന്ന സന്തോഷം കൊണ്ട് ജീവിതത്തെ കണക്കാക്കുകയാണെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള സുഹൃത്തുക്കളാണ് പ്രായം കണക്കാക്കുന്നതെങ്കിൽ, എന്റെ പ്രിയപ്പെട്ട മണിരത്നം നിങ്ങൾ ഇന്ന് കൂടുതൽ പ്രായമുള്ള ഒരു മനുഷ്യനാകാൻ പോകുന്നു! തന്റെ കലയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ച ഇന്ത്യൻ സിനിമയിലെ ഒരു ഡോയൻ, സംഭാഷണങ്ങളെ മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയ ഒരാൾ.
നിരന്തരമായി പഠിച്ചുകൊണ്ട് വെല്ലുവിളിയുടെ തോത് ശ്രദ്ധിക്കാതെ നിങ്ങൾ സിനിമയുടെ അതിരുകൾ നിരന്തരം ചലിപ്പിച്ചു. ഇന്ന് നിങ്ങൾ അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന ഒരു മാസ്റ്ററാണ്, അവരിലൂടെ നിങ്ങളുടെ പൈതൃകം ശാശ്വതമായി പ്രതിഫലിക്കും. നായകൻ മുതൽ #KH234 വരെയുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര എനിക്ക് വ്യക്തിപരമായി പ്രതിഫലദായകവും സമ്പന്നവുമാണ്. ജന്മദിനാശംസകള് സുഹൃത്തേ, ഇനിയും കൂടുതല് സന്തോഷകരമായ ദിനങ്ങള് വരാനിരിക്കുന്നതാണ് സുഹൃത്തേ!..’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
കമല്ഹാസൻ ഇപ്പോള് ശങ്കറിന്റെ ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിലാണ്, കൂടാതെ മണിരത്നത്തിനൊപ്പം KH234 എന്ന ചിത്രവും താരത്തിനുണ്ട്. മറുവശത്ത്, ഇളയരാജയുടെ ഏറ്റവും പുതിയ ചലച്ചിത്ര രചനകളില് കട്ട്സോഡി, മ്യൂസിക് സ്കൂള്, മോഡേണ് ലവ് ചെന്നൈ എന്നിവയും ഉള്പ്പെടുന്നു.







Comments