
ബംഗളൂരു : തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റെികളും നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
ഗ്യാരന്റെി 1 : (ഗൃഹജ്യോതി) ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതൽ. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല
ഗ്യാരന്റി 2 : ( ഗൃഹലക്ഷ്മി) തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നൽകണം, ആധാർ കാർഡും അക്കൗണ്ട് നമ്പറും സമർപ്പിച്ച ഓൺലൈനായി ജൂലൈ 10 വരെ അപേക്ഷ നൽകാം . ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാർക്ക് എത്തും. തൊഴിൽരഹിതരായ എല്ലാ ഗൃഹനാഥമാർക്കുമാണ് ധനസഹായം ലഭിക്കുക. വിധവ പെൻഷനോ, വാർധക്യ പെൻഷനോ വാങ്ങുന്നവർക്ക് ധനസഹായം നിഷേധിക്കില്ല. ഇതില്‍ ബിപിഎൽ - എപിഎൽ ഭേദമില്ല.
ഗ്യാരന്റി 3 : (അന്നഭാഗ്യ) 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും - ജൂലൈ 1 മുതൽ വിതരണം തുടങ്ങും.
ഗ്യാരന്റി 4 (ശക്തി ) എല്ലാ സ്ത്രീകൾക്കും വിദ്യാർഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. ജൂൺ 11 മുതൽ തുടങ്ങും. സംസ്ഥാനാന്തര യാത്രകൾക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല.
കർണാടക ആർടിസി ബസ്സുകളിൽ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളിൽ ഉണ്ടാകില്ല. ബിഎംടിസി ബസ്സുകളിലും കർണാടക ആർടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും..
ഗ്യാരന്റി 5( യുവനിധി ) - 2024 വരെ ഓരോ തൊഴിൽ രഹിതരായ ഗ്രാജ്വേറ്റ്സിനും 3000 രൂപ, ഡിപ്ലോമ ഹോൾഡർമാർക്ക് 1500 രൂപ. ഇത് ട്രാൻസ്ജെൻഡർമാർക്കും ലഭിക്കും.






