
ബോളിവുഡ് താര ദമ്പതികളായ സെയ്ഫീനയ്ക്ക് കുഞ്ഞ് പിറന്നതാണ് ഇപ്പോള്‍ ബി ടൗണിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയ കരീന ഡിസംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന് തൈമൂര്‍ അലി ഖാന് പട്ടൗഡി എന്ന് പേരിട്ടതോടെ സോഷ്യല്‍ മീഡിയ ആക്രമണം തുടങ്ങി. ഏകാധിപതിയായ തൈമൂറിന്റെ പേര് കുഞ്ഞിന് നല്കിയതായിരുന്നു കാരണം.
എതിര്‍പ്പുകള്‍ക്കിടെ കരീനയേയും കുഞ്ഞിനെയും ചിലര്‍ തികച്ചും മോശമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. കരീനയ്ക്ക് സികാ ബാധിക്കട്ടെ കുഞ്ഞിന് കാന്‍സര്‍ വരട്ടെ എന്നൊക്കെയായിരുന്നു അതിരു വിട്ട പരാമര്‍ശങ്ങള്‍. ഇതില്‍ സെയ്ഫീന പ്രതികരിച്ചില്ലെങ്കിലും കരീനയുടെ കൊച്ചച്ചനായ ഋഷി കപൂര്‍ തന്റെ ട്വിറ്ററിലൂടെ വിമര്‍ശകര്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. എന്തിനാണ് കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി നിങ്ങള്‍ പ്രശ്നമുണ്ടാക്കുന്നത്. അവരുടെ കുഞ്ഞിന് പേരിടുന്നത് അവരുടെ കാര്യമാണ്. വായടച്ചു സ്വന്തം കാര്യം നോക്കൂ എന്ന് ഋഷി കപൂര്‍ പറഞ്ഞു.






