
ഫൈറ്റര്‍ ജെറ്റുകളുടെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറുടെ വീഡിയോ ട്വിറ്ററില്‍ വലിയ തോതില്‍ വൈറല്‍ ആയി. 'ഫോട്ടോഗ്രാഫര്‍ക്ക് പോസ് ചെയ്യുന്ന യുദ്ധവിമാനങ്ങള്‍!' എന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്യപ്പെട്ടത്. വീഡിയോ രണ്ട് വര്‍ഷം മുമ്പ് ചിത്രീകരിച്ചതാണെങ്കിലും മാര്‍ച്ച് 6 ന് ഏവിയേഷന്‍ എന്ന ഹാന്‍ഡില്‍ വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടു. വീഡിയോ ഇതിനകം 12 ദശലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദ കടല്‍ത്തീരത്തിന് സമീപത്ത് വച്ചാണ് ഈ വീഡിയോയും ചിത്രങ്ങളും എടുത്തിട്ടുള്ളത്.
സൗദി അറേബ്യന്‍ ഫോട്ടോഗ്രാഫറായ അഹമ്മദ് ഹദെയെ ആണ് ആ ഫോട്ടോഗ്രാഫര്‍ എന്ന് ചിലര്‍ പറയുന്നു. കാരണം സൗദി അറേബ്യയുടെ 90 -ാമത് ദേശീയ ദിനത്തിന്റെ റിഹേഴ്സലിനിടെ റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ യുദ്ധവിമാനങ്ങള്‍ മിഡ്-എയര്‍ സ്റ്റണ്ടുകള്‍ അഭ്യസിക്കുന്നതിന്റെ ഫോട്ടോകള്‍ എടുക്കാന്‍ ചുമതലപ്പെട്ടുത്തിയത് അഹമ്മദ് ഹദെയെയായിരുന്നു.
സി-130 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്ക്രാഫ്റ്റില്ഫോട്ടോഗ്രാഫര് അഹമ്മദ് ഇരിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ആകാശത്ത് മൂന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം എങ്ങനെയാണ വിന്യാസിയ്ക്കുന്നതെന്ന് വീഡിയോയില്‍ കാണാം.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നവിയ ടൊര്‍ണാഡോ, യൂറോഫൈറ്റര്‍ ടൈഫൂണ്‍, എഫ്-15 ഈഗിള്‍സ് എന്നിങ്ങനെ തിരിച്ചറിഞ്ഞ വിമാനങ്ങള്‍ ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്നു. ഇങ്ങനെ കൃത്യമായ സ്ഥനത്ത് അവയെത്തിയപ്പോള് അദ്ദേഹം അവയുടെ ചിത്രങ്ങളെടുത്തു. ഇത് മിനിറ്റിന് 10,000 ഡോളര്‍ വില വരുന്ന ചിത്രം പോലെയാണ് എന്നാണ് വീഡിയോ കണ്ട ഒരാള്‍ കുറിച്ചത്.പലരും ഈ മനോഹര വീഡിയോ പങ്കുവച്ചതിന് ട്വിറ്ററിന് നന്ദി രേഖപ്പെടുത്തി.
Fighter Jets posing for the Photographer! pic.twitter.com/NMThJdyWdZ
— Aviation (@ilove_aviation) March 6, 2023






