
വിവാഹജീവിതത്തില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അമിതാഭ് ബച്ചനും ജയ ബച്ചനും സര്‍പ്രൈസൊരുക്കി മകള്‍ ശ്വേത ബച്ചന്. അച്ഛനും അമ്മയും അന്‍പത് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വിവാഹ വാര്ഷികദിനത്തിന് മുന്നോടിയായി അവരുടെ മനോഹരമായ പ്രണയചിത്രമാണ് ശ്വേത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടൊപ്പം ഒരു മനോഹരമായ കുറിപ്പും ശ്വേത എഴുതി. രണ്ടുപേര്‍ക്കും സന്തോഷകരമായ വിവാഹവാര്‍ഷിക ആശംസകള്‍ എന്നാണ് ശ്വേത ബച്ചന് കുറിച്ചത്.
അച്ഛനും അമ്മയ്ക്കും സന്തോഷകരമായ 50 ാം വിവാഹ വാര്‍ഷിക ആശംസകള്‍. ഇപ്പോള്‍ നിങ്ങളുടെ ബന്ധം സുവര്ണമായിരിക്കുന്നു. ഒരു നീണ്ട ദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ എന്റെ അമ്മ പറഞ്ഞത് സ്നേഹം എന്നായിരുന്നു. അവര്‍ക്ക് നീട്ടിയും കുറുക്കിയും പറയാനുളളത് ഇത്രമാത്രമാണ് ശ്വേത കുറിച്ചു.
ബച്ചന്റെയും ജയയുടെയും പ്രണയകാലത്തെ മനോഹരമായ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തോടൊപ്പമാണ് ശ്വേത കുറിപ്പ് പങ്കുവെച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്.






