മഡ്ഗാവ്: ഹൈദരാബാദ് എഫ്.സി.യെ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ചാംപ്യന്മാരാക്കി മാറ്റിയതിന് പിന്നാലെ ഗോവയുടെ ചുമതലയേറ്റെടുത്ത് ഐഎസ്എല്ലിലെ സൂപ്പര്‍ പരിശീലകരില്‍ ഒരാളായ മാനോലോ മാര്‍ക്കസ്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ സീസണില്‍ കരുത്തുകൂട്ടി ഇറങ്ങുന്ന ഗോവ മാര്‍ക്കസിനെ പുതിയ പരിശീലകനായി ഇന്നലെയാണ് പ്രഖ്യാപിച്ചത്.
2021-22 ല്‍ ഹൈദരാബാദ് എഫ്സിയെ കിരീടത്തിലേക്ക് ഉയര്‍ത്തിയ മാര്‍ക്കസ് കഴിഞ്ഞ സീസണിലും ടീമിനെ പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നില്‍ എത്തിച്ച ശേഷമാണ് ക്ലബ്ബിനോട് വിടപറയുന്നത്. 75 മത്സരങ്ങളാണ് ഹൈദരാബാദ് മാര്‍ക്കസിന് കീഴില്‍ ഇറങ്ങിയത്. 48 ശതമാനം വിജയം നല്‍കാനും സ്ഥിരതയോടെയുള്ള പ്രകടനം നടത്തുന്ന ടീമാക്കി ഹൈദരാബാദിനെ മാറ്റാനും മാര്‍ക്കേസിന് കഴിഞ്ഞിരുന്നു.
മറുവശത്ത് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ സ്ഥിരത നിലനിര്‍ത്തുന്ന ടീമുകളുടെ പട്ടികയിലാണ് ഗോവയുള്ളത്. എന്നാല്‍ അടുത്തകാലത്ത് ടീം മോശം പ്രകടനമാണ് നടത്തുന്നത്. ഒമ്പതില്‍ ആറു സീസണിലും നോക്കൗട്ട് സ്റ്റേജില്‍ എത്തിയ ടീം പക്ഷേ കഴിഞ്ഞ മൂന്ന് സീസണായി പോയിന്റു പട്ടികയില്‍ താഴെയാണ്. ഇത് പരഹരിക്കുക ലക്ഷ്യമിട്ടാണ് സൂപ്പര്‍കോച്ചിനെ തന്നെ ഗോവന്‍ ക്ലബ്ബ് ഉടമകള്‍ റാഞ്ചിയിരിക്കുന്നത്.
പൊസഷന്‍ അടിസ്ഥാനമാക്കിയുള്ള ആക്രമണോത്സുക ഫുട്ബോള്‍ കളിക്കുന്നതാണ് മാര്‍ക്കേസിന്റെ രീതി. ഇതിനൊപ്പം യുവതാരങ്ങളുടെ മികവ് തേച്ച് മിനുക്കി ഉപയോഗിക്കുന്നതിലും അഗ്ര ഗണ്യനാണ്. ഇതേ ശൈലി തന്നെ ഉപയോഗിക്കുന്ന ഗോവയ്ക്ക് ഏറ്റവും അനുയോജ്യനായ പരിശീലകനാണ് മാര്‍ക്കേസ് എന്നാണ് വിലയിരുത്തുന്നത്. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്തിട്ടുള്ള ടീമാണ് ഗോവ. 2019-20 ല്‍ ലീഗ് ജേതാക്കളായ അവര്‍ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.

Comments