
കേബിള്‍ കഴുത്തില്‍ കുടുങ്ങി കൊച്ചി നഗരത്തില്‍ വീണ്ടും അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരുക്കേറ്റു. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് പരുക്കേറ്റത്. പറവൂര്‍ - വരാപ്പുഴ റൂട്ടില്‍ പൂശാരിപ്പടിയിലാണ് അപകടം നടന്നത്.
യുവാവ് ലോറിയുടെ പിറകിലൂടെയായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ലോറിയില്‍ തട്ടി കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ ബൈക്കില്‍ നിന്നും പ്രജീഷ് താഴെ വീണു. പ്രജീഷിന്റെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്.






