
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് താരം.
സോഷ്യല്‍ മീഡിയയില്‍ അത്രയങ്ങ് സജീവമല്ലായിരുന്നു ഉര്‍വശി. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. നാലു ദിവസം മുന്‍പാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. പതിനായിരത്തിനടുത്ത് ഫോളോവേഴ്സുണ്ട് ഇപ്പോള്‍ ഉര്‍വശിക്ക്. അക്കൗണ്ട് തുടങ്ങിയതിനു പിന്നാലെ ഒരു വീഡിയോയും താരം പങ്കുവെച്ചിരുന്നു.
എല്ലാവരുടെയും ആഗ്രഹപ്രകാരമാണ് താന്‍ ഈ അക്കീണ്ട് തുടങ്ങുന്നശതന്നും ഇന്നു മുതല്‍ താന്‍ സംസാരിക്കാന്‍ ആരംഭിക്കുമെന്നുമാണ് ഉര്‍വശി പറയുന്നത്. താരത്തിന്റെ മകനെയും ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം. ഉര്‍വശിയെ സ്വാഗതം ചെയ്തുകൊണ്ട് അനവധി പേര് കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.






