
അത്ര വിചിത്രമായ കാഴ്ചകള്‍ കാണാന്‍ പറ്റിയ ഇടമൊന്നുമല്ല പെട്രോള്‍ പമ്പുകള്‍. വാഹനങ്ങക്ക് ഇന്ധനം നിറയ്ക്കുക എന്ന ദൗത്യം മാത്രമാണ് പെട്രോള്‍ പമ്പുകള്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ പമ്പുകളിലെ ജോലിക്കാരുമായി അധികം സംഭാഷണങ്ങള്‍ ഒന്നും യാത്രക്കാര്‍ നടത്താറില്ല. വാഹനത്തില്‍ ഇന്ധനം നിറച്ചാലുടന്‍ യാത്രക്കാര്‍ ഇവിടം വിടുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയില്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവര്‍ ഒരു പെട്രോള്‍ പമ്പിലെ കാഴ്ച കണ്ട് ചെറുതായിട്ട് ഒന്ന് ഞെട്ടിയിരിക്കുകയാണ്. എന്താണന്നല്ലേ? പൂര്‍ണ്ണ നഗ്നനായിട്ടാണ് പമ്പിലെ ഒരാള്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയത്.
യുകെ യിലെ ഒരു പെട്രോള്‍ പമ്പിലാണ് അപൂര്‍വ്വമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.
ബേയ്കപ്പ് എന്ന നഗരത്തിലെ പെട്രോള്‍ സ്റ്റേഷനില്‍ ആണ് ഇയാള്‍ വസ്ത്രങ്ങളൊന്നും ധരിക്കാതെ നില്‍ക്കുന്നത്. എന്നാല്‍ ഇതിനോടകം തന്നെ ഇയാള്‍ നഗ്നനായി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും നോട സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. 'ഞാന്‍ നോക്കിയപ്പോള്‍ ഒരാള്‍ നഗ്നനായി പെട്രോള്‍ സ്റ്റേഷനിലെത്തി കാറില്‍ ഇന്ധനം നിറക്കുന്നതാണ് കണ്ടത്. അയാള്‍ നഗ്നനാണല്ലോ എന്ന് എനിക്ക് തോന്നി. അത് സത്യമായിരുന്നു. അയാള്‍ പൂര്‍ണമായും നഗ്നനായിരുന്നു. അയാള്‍ എന്നാല്‍ വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയിരുന്നത്' എന്നാണ് സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന ക്വിന്‍ കെല്ലി എന്നയാള്‍ വെളിപ്പെടുത്തിയത്.
സംഭവം വന്‍ വാര്‍ത്തയായതിന് പിന്നാലെ ആളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. വടക്ക് പടിഞ്ഞാറു ഭാഗത്ത് അറിയപ്പെടുന്ന നാച്ച്വറിസ്റ്റായ
44 -കാരന് സ്റ്റുവര്‍ട്ട് ഗ്ലിമോറാണ് അന്ന് പെട്രോള്‍ പമ്പില്‍ പ്രത്യക്ഷപ്പെട്ട ആ പൂര്‍ണ നഗ്നനായ മനുഷ്യന്. യുകെ -യിലെ പല ഇടങ്ങളിലും സ്റ്റുവര്‍ട്ട് നഗ്നനായി പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സ്റ്റുവര്‍ട്ട് ഇത്തരം ജീവിതരീതികളെ കുറിച്ചും മറ്റും സംസാരിക്കാറുമുണ്ട്. യുകെയിലെ പമ്പില്‍ നഗ്നനായി നിന്ന ചിത്രങ്ങള്‍ വൈറലായതില്‍ തനിക്ക് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ഇയാള്‍ പറയുന്നത്. ആര് എന്തൊക്കെ പ്രചരിപ്പിച്ചാലും അതൊന്നും തന്നെ ബാധിക്കാന്‍ പോകുന്നില്ലെന്നും സ്റ്റുവര്‍ട്ട് വ്യക്തമാക്കി.






