
ഭക്ഷണത്തില്പല വിചിത്രമായ പരീക്ഷണങ്ങളും നമ്മള് നടത്താറുണ്ട്. അതു പോലെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആകുന്നത്. ദോശയിലാണ് പരീക്ഷണം. പലരുടെയും പ്രീയപ്പെട്ട ഭക്ഷണമാണ് ദോശ. ദോശ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
അരിയും ഉഴുന്നും ചേര്‍ത്തും, ഗോതമ്പ് ചേര്‍ത്തുമൊക്കെ ദോശ ഉണ്ടാക്കാറുണ്ട്. എന്നാലിവിടെ പാന്‍ ചേരുവയാക്കിയാണ് ഒരു വഴിയോരക്കച്ചവടക്കാരന് ദോശ തയ്യാറാക്കിയിരിക്കുന്നത്. വെറ്റില അരച്ചു ചേര്‍ത്ത ദോശമാവാണ് ആദ്യം ഇതിനായി ഉപയോഗിക്കുന്നത്. ചൂടാക്കിയ ദോശ കല്ലിലേക്ക് പച്ച നിറമുള്ള ഈ മാവ് ഒഴിക്കുന്നു. ഇതിന് മുകളിലായി ബട്ടര്‍ തേക്കുുന്നു. പിന്നീട് ദോശയ്ക്ക് മുകളിലായി പാന്‍, അത്തിപ്പഴം, ടുട്ടി ഫ്രൂട്ടി, ചെറി, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ് എന്നിവ വയ്ക്കുന്നു. ഇതിലേയ്ക്ക് പാന്‍ സിറപ്പ് ഒഴിച്ച ശേഷം, എല്ലാം കൂടി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുന്നു. ദോശയോട് എന്തിനീ ക്രൂരതയെന്നാണ് ഇത് കണ്ട് ദോശ പ്രേമികള്‍ പറയുന്നത്.
Paan Dosa 🙄🙄🙄🙄
Time to leave this planet 😭🌏🫨 pic.twitter.com/RMZxIxvpeJ— Happy 🇮🇳 (@happyfeet_286) May 30, 2023






