
യുകെയില്‍ നിന്നുള്ള ഒരു മനുഷ്യന് വച്ചുപുലര്‍ത്തുന്ന വ്യത്യസ്തമായ ഒരു ആസക്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇദ്ദേഹത്തിന് ഭ്രമം ചീസ് കഴിക്കുന്നതിനോടാണ്. യുകെയിലെ കെന്റ് നിവാസിയായ 54 -കാരനായ മാര്‍ക്ക് കിംഗ് ആണ് ചീസിന് അടിമയായ ആ മനുഷ്യന്.
അദ്ദേഹത്തിന് ഒരു ദിവസം എത്രമാത്രം ചീസ് കിട്ടിയാലും കഴിക്കാന്‍ യാതൊരു മടിയുമില്ല. എന്നാല്‍, ഈ ആസക്തി അമിതമായി വളര്‍ന്നതോടെ ഭാര്യയുടെ കര്‍ശന നിയന്ത്രണത്തിലാണ് മാര്‍ക്ക് . ഇപ്പോള്‍ നിശ്ചിത അളവില്‍ മാത്രമേ ഭാര്യ അയാള്‍ക്ക് ചീസ് നല്കാറുളളൂ. മാര്‍ക്ക് ഇതുവരെ ചീസ് വാങ്ങി കഴിക്കുന്നതിനായി മാത്രം ചെലവഴിച്ചത് 55 ലക്ഷത്തിലധികം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കുറഞ്ഞത് നാല് കട്ട ചീസെങ്കിലും ഓരോ ദിവസവും കഴിക്കണമെന്നാണ് മാര്‍ക്കിന്റെ ആഗ്രഹം, എന്നാല്‍ ഭാര്യ ട്രേസി അത് ഇപ്പോള്‍ രണ്ടായി കുറച്ചിരിക്കുകയാണ്. മാര്‍ക്കിന്റെ ശരീരം ദിവസവും ഇത്രയും ചീസ് കഴിക്കാന്‍ ശീലിച്ചതിനാല്‍ തന്നെ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നാണ് ട്രേസി പറയുന്നത്. ഒരു ദിവസം കഴിക്കുന്ന എല്ലാ ഭക്ഷണത്തിനൊപ്പവും ചീസ് വേണമെന്ന് മാര്‍ക്കിന് നിര്‍ബന്ധമാണ്. ഇപ്പോള്‍ പ്രതിദിനം ഏകദേശം 620 രൂപ (യൂറോ 7) യാണ്. ചീസ് വാങ്ങിക്കുന്നതിനായി മാത്രം മാര്‍ക്ക് ചെലവഴിക്കുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മുതല്‍ തന്നെ മാര്‍ക്കിന് ഈ ശീലം ഉണ്ട്. പക്ഷേ, വര്‍ധിച്ചുവരുന്ന ഈ ആസക്തി നിമിത്തം തങ്ങളുടെ സാമ്പത്തിക അവസ്ഥയെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവര്‍.






