
എല്ലാവരും പാല് വാങ്ങുന്നവരാണ്. വീട്ടിലേക്ക് പാല് വാങ്ങുമ്പോള്‍ മിക്കവരും രണ്ട്, മൂന്ന് ദിവസത്തേക്കു കൂടി ആയിരിയ്ക്കും മിക്കവരും വാങ്ങി വെക്കുന്നത്. പാല് മാത്രമല്ല തൈരിന്റെ കാര്യവും അങ്ങനെ തന്നെ എന്നാല്‍, ഇവ സൂക്ഷിച്ചു വെക്കുന്നതിനും അതിന്റേതായ രീതികള്‍ ഉണ്ട്. ഇവയെല്ലാം ഫ്രിഡ്ജില്‍ വെയ്ക്കുമ്പോഴും വെയ്ക്കുന്നതിന് മുന്‍പും എന്തെല്ലാംകാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
പാല് വാങ്ങുമ്പോള്‍ ഏറ്റവും ആദ്യം നോക്കേണ്ടത് പാല് പാക്കറ്റിലെ കാലാവധി എത്ര ദിവസം വരെ ആണെന്നാണ്. അത് ഉല്പാദിപ്പിച്ച തിയതിയും, കാലാവധി തീരുന്ന തിയതിയും എന്നാണെന്ന് കവറിനു മുകളില്‍ രേഖപ്പെടുത്തിയിര്ക്കും. ഇത് പാല് വാങ്ങുമ്പോള്‍ മാത്രമല്ല, തൈര് ആയാലും ഈ കാര്യം നോക്കി വേണം വാങ്ങാന്‍.
കടയില്‍ നിന്നു മാത്രമല്ല, പാല് സൊസൈറ്റിയില്‍ നിന്നും അല്ലെങ്കില്‍ വീട്ടില്‍ നിന്നുമൊക്കെ പാല് വാങ്ങാറുണ്ട്. അങ്ങനെ വാങ്ങുന്ന പാല് ആണെങ്കില്‍ ഇവ വേഗത്തില്‍ തന്നെ ഫ്രിഡ്ജില്‍ എടുത്ത് വെക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍ അതില്‍ അണുക്കള്‍ കയറാന്‍ സാധ്യത കൂടുതലാണ്.
സ്ക്കിമ്മ്ഡ് മില്‍ക്കിന്റെ കാര്യമാണെങ്കില്‍ ഫ്രിഡ്ജില്‍ മൂന്ന് ദിവസത്തില്‍ അധികം ദിവസം ഇരിയ്ക്കുന്നതാണ്. പക്ഷേ, എപ്പോഴും അത് അടച്ച് സൂക്ഷിച്ച് വെക്കേണ്ടതാണ്.
തൈര് കൂടുതല്‍ കാലം ഫ്രിജ്ഡില്‍ എടുത്ത് വെക്കുമ്പോള്‍ പ്ലാസ്റ്റിക്ക് പാത്രത്തില്‍ എടുത്ത് വെക്കരുത്. കൂടാതെ അങ്ങനെ വെയ്ക്കുമ്പോള്‍ അത് നല്ലപോലെ അടച്ച് മൂടി വെയ്ക്കണം. അടച്ചു വെച്ചില്ലെങ്കില്‍ ഫ്രിഡ്ജിലെ മറ്റ് സാധനങ്ങളുടെ മണം തൈരില്‍ വേഗത്തില്‍ പിടിക്കാന്‍ സാധ്യതയുണ്ട്.






