
ഉപ്പില്ലാത്ത ഭക്ഷണം കഴിയ്ക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിയ്ക്കാന്‍ കഴിയില്ല. നമ്മള് ദിവസവും കഴിയ്ക്കുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും ഉപ്പ് ചേര്‍ക്കാറുണ്ട്. സ്വാദ് നല്‍കുന്നതോടൊപ്പം ആരോഗ്യ കാര്യത്തിലും ഉപ്പ് പ്രധാന പങ്ക് വഹിയ്ക്കുന്നുണ്ട്. ഉപ്പ് നമ്മുടെ ശരീരത്തിലെ ഫ്ളൂയിഡ് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഞരമ്പുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും പേശികളുടെ സങ്കോചത്തിനുമെല്ലാം സഹായിക്കുന്നു. ഉപ്പ് കൂടിലായും ചില പ്രശ്നങ്ങള്‍ ഉണ്ട്. അമിതമായ അളവിലുള്ള ഉപ്പിന്റെ ഉപഭോഗം രക്തസമ്മര്‍ദം കൂട്ടുകയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്ന ഉപ്പിന്റെ അളവില്‍ നമുക്കും കൃത്യമായ കണക്കുകൂട്ടല്‍ ഉണ്ടായിരിയ്ക്കണം.
ഉപ്പിന്റെ ഉപയോഗകാര്യത്തില്‍ മിതത്വം പാലിക്കാന്‍ ശീലിക്കണം. പാക്കറ്റുകളില്‍ വരുന്ന സംസ്കരിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതെ, സ്വന്തമായി പാകം ചെയ്തതോ വീട്ടില്‍ തയ്യാറാക്കുന്നതോ ആയ ഫ്രഷ് ആഹാരം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ തയ്യാറാക്കുമ്പോള്‍ മാത്രമേ ഭക്ഷണത്തിലെ ഉപ്പിനെക്കുറിച്ച് നമുക്ക് ശരിയായ ധാരണ ലഭിക്കൂ. സോഡിയം ക്ലോറൈഡ്, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി), സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം ബെന്‍സോവേറ്റ് മുതലായ സംഗതികള്‍ പാക്കേജ്ഡ് ഭക്ഷണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. സോഡിയം കുറഞ്ഞതോ സോഡിയം മുക്തമായതോ ആയ സാധനങ്ങളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ഗുണം ചെയ്യുക.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം പ്രതിദിനം 2,300 മില്ലിഗ്രാം സോഡിയം വരെ കഴിക്കുന്നത് ആരോഗ്യപ്രദമാണ്. അതായത് ഒരു ടീസ്പൂണ്‍ ഉപ്പ്. എന്നാല്‍, ഹൈപ്പര്ടെന്ഷന് ഉള്ളവരോ ഹൃദ്രോഗത്തിന് സാധ്യതയുള്ളവരും പ്രതിദിനം 1,500 മില്ലിഗ്രാം ആയി ചുരുക്കണം. ഈ നിര്‍ദേശം പാലിച്ചാല്‍ നമ്മുടെ ഹൃദയാരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ അകലുകയും മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുകയും ചെയ്യും. ഉപ്പ് കൂടുതലായാല്‍ ഫ്ളൂയിഡിന്റെ അളവ് കൂടുകയും അതുവഴി രക്തസമ്മര്‍ദം കൂടുകയും ചെയ്യും. ഇത് നമ്മുടെ ഹൃദയത്തിലും രക്തധമനികളിലും സമ്മര്‍ദം ചെലുത്തുകയും അതുവഴി ഹൃദയാഘാതം, മസ്തിഷ്കാഘാതം, ഹൃദയസംബന്ധമായ മറ്റസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും






