അസമിലെ ഗുവാഹത്തിയിലെ നരേംഗി ആര്‍മി ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ ആണിപ്പോള്‍ വൈറല്‍ ആകുന്നത്. ക്യാമ്പിനുള്ളിലെ ചക്ക തിന്നാന്‍ കിലോ മീറ്ററോളം സഞ്ചരിച്ച് ഒരു ആന വന്നത്. ക്യാമ്പിനുള്ളില്‍ പ്രവേശിച്ച ആന അവിടെയുള്ള ഒരു കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക തിന്നത്. ആന ശക്തമായി തള്ളിയാല്‍ വരെ കടപുഴകി വീഴാന്‍ തക്ക ബലം മാത്രമേ പ്ലാവിന് ഉണ്ടാവുക എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം.
പ്ലാവിന് തടിയില്‍ തന്റെ മസ്തകം കൊണ്ട് ആന ശക്തമായി തള്ളുന്നു. മുന്കാല് ഉയര്‍ത്തിയ ശേഷം മൂന്നാല് തവണ ആന ഇങ്ങനെ തന്നെ ചെയ്യുന്നു. അവസാനം പ്ലാവില്‍ നിന്നും ഒരു ചക്ക താഴെ വീണു. പിന്നെ തുമ്പിക്കൈക്കൊണ്ട് ആ ചക്കയെടുത്ത് വായിലേക്ക് വെച്ചു. എന്നാല്‍ ചക്ക കഴിക്കാന്‍ തുടങ്ങുന്നതിനിടെ വായില്‍ നിന്നും ചക്ക താഴേ വീണു. വായില്‍ പറ്റിയ പ്ലാവിന്റെ കറ നുണഞ്ഞ് കൊണ്ട് ആന നില്‍ക്കുന്നതാണ് വീഡിയോ. @Nandan Pratim Sharma Bordoloi എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.

Comments